ലിസ്റ്റിനെ പേടിക്കേണ്ടെന്ന് ഉറപ്പു കിട്ടി, തിമിംഗലങ്ങൾ ഇനി രംഗത്തെത്തും.

ലിസ്റ്റിനെ പേടിക്കേണ്ടെന്ന് ഉറപ്പു കിട്ടി, തിമിംഗലങ്ങൾ ഇനി രംഗത്തെത്തും.
Aug 31, 2024 12:42 PM | By PointViews Editr


തിരുവനന്തപുരം: സിനിമാ ലോകത്തെ പീഢന വാണിഭ കഥകൾ ഓരോ ദിവസവും കേസുകളായി മാറുമ്പോൾ എഎംഎംഎ പ്രസിഡൻ്റായിരുന്നപ്പോൾ പ്രതികരിക്കാത്ത മോഹൻലാൽ എന്തുകൊണ്ടാകും പ്രതികരിക്കാതിരുന്നത് എന്ന സംശയം പലരും ഉന്നയിച്ചിരുന്നു. രാജി വച്ചപ്പോഴും തുടർന്നും മൗനം തുടർന്ന മോഹൻലാൽ ഇന്ന് പത്രസമ്മേളനം സധൈര്യം നടത്തുകയാണ്. അധികം വൈകാതെ മൗനം വെടിഞ്ഞ് മമ്മൂട്ടിയും പിന്നാലെ അർഥഗർഭമൗനവും പ്രകോപനവുമൊക്കെയായി സുരേഷ് ഗോപിയും എത്തും. ഒടുവിൽ ഏറ്റവും പുറകിലെ ചരടുവലിക്കാരൻ ഫെഫ്ക പ്രസിഡൻ്റ് ബി.ഉണ്ണികൃഷ്ണനും പ്രതികരിക്കും. ആഷിക് അബുവിൻ്റെ ആദർധീര വേഷത്തിലുള്ള ആ രാജിയും ഡയലോഗും ഒക്കെ കണ്ടതേ റേഷനരി കഴിക്കുന്നവർക്ക് മാത്രം കാര്യം മനസ്സിലായി - ടി.പത്മനാഭൻ പറഞ്ഞതിമിംഗലങ്ങൾ ഹേമ കമ്മിറ്റി വീശിയ വല പൊട്ടിച്ചു കഴിഞ്ഞു എന്ന്. പ്രതിഷ്ഠകളായി അവരോധിക്കപ്പെട്ട തിമിംഗലങ്ങളും പേടിച്ചരണ്ട് ഇരിപ്പായിരുന്നു. ലിസ്റ്റിൽ തങ്ങളും ഉണ്ടാകാനുള്ള സാധ്യത ആർക്കും തള്ളിക്കളയാൻ പറ്റാത്തതുപോലെ തന്നെ തങ്ങൾക്കും തള്ളാനാകില്ല എന്ന് തിമിംഗലങ്ങൾ 4 വർഷങ്ങൾക്കുള്ളിൽ അറിഞ്ഞിരുന്നു. രാഷ്ട്രീയ ഭരതനാട്യത്തിലായിരുന്നു അവരെല്ലാം. രാഷ്ട്രീയ പൊതുവേദികളിൽ അവതരിച്ചു വിലസിയ തിമിംഗലങ്ങൾ കഴിഞ്ഞ 4 വർഷത്തിനുള്ളിൽ അധികവും മൗനത്തിലും ബാക്കി സമയങ്ങളിൽ പിണറായി പക്ഷത്തിൻ്റെ സർക്കാർ പ്രചരണ വേദികളിലും മോദിജിയുടെ ഗോ കൊറോണ, കൊറോണ ഗോ പാത്രം കൊട്ടലിലും ഒക്കെ സജീവമാകുകയും ചെയ്താണ് കഴിഞ്ഞു വന്നത്. സി പി എം നോടും ബി ജെ പി യോടും ഒരു സംതുലിതനയരൂപീകരണം നടത്തിയ തിമിംഗലങ്ങളിൽ പലരും കോൺഗ്രസിനോട് അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. മെഗാസ്റ്റാർ ദീർഘമൗനത്തിൻ്റെയും കഥാപാത്രങ്ങളായി പരിണാമ പ്രക്രിയകൾ നടത്തിയും വലിയ പ്രബോധനാത്മക ചിത്രങ്ങളെന്ന പേരിൽ ചില പ്രത്യേക തൽപ്പരപടങ്ങൾ എടുത്തും മഹാപ്രതിഭാസമെന്ന വാഴ്ത്തുപാട്ടുകൾക്ക് വിഷയമായി മാറി. കംപ്ലീറ്റ് ആക്ടർ എല്ലായിടത്തും ആധ്യത്മികതയും കലയും നെടുങ്കൻ ഡയലോഗുമായി കഴിഞ്ഞു കൂടി.ഭക്തിയും രാഷ്ട്രീയവും സമം കൂട്ടിക്കുഴച്ച് ഒപ്പം ഒരു സർവ്വകക്ഷി, സർവ്വ മതകുചേലാചാര്യൻ വേഷത്തിലാണ് തൃശ്ശൂരിലൂടെ സൂപ്പർ സ്റ്റാർ അഭിനയകലയിൽ പ്രാവീണ്യം തെളിയിച്ചത്. സംവിധായക പ്രതിഭ ഉണ്ണികൃഷ്ണൻ പിണറായിയുടെ സ്വന്തമാളെന്ന പ്രശസ്തി പണ്ടേ നേടിയ ആളാണെന്ന് മാത്രമല്ല എല്ലാ തിമിംഗലങ്ങൾക്കും ജനപ്രിയൻമാർക്കും ഒരു പോലെ വേണ്ടപ്പെട്ടവനുമായതിനാൽ ലിസ്റ്റ് വന്നാലൊന്നും ഒരു ചുക്കും സംഭവിക്കില്ലെന്നറിഞ്ഞു കഴിഞ്ഞിരുന്നു. പക്ഷെ അവസാന നിമിഷത്തെ ആക്ഷേപ ശരമഴ കണ്ടപ്പോൾ 'പകച്ചുപോയ തിമിംഗലങ്ങൾ കാലിനടിയിലെ മണ്ണ് ഒലിച്ചുപോയിട്ടില്ല എന്ന് ഉറപ്പാക്കാൻ തപ്പി നോക്കുന്ന തിരക്കിലായിരുന്നു. അതായിരുന്നു മൗനം. ഉറപ്പാണ് ലിസ്റ്റ് പുറത്തു വരില്ലെന്ന്, ഉറപ്പാക്കി ലിസ്റ്റിൽ പേര് ഉണ്ടാകില്ലെന്ന്. ഇനി വലിയ വലിയ ആശയങ്ങൾ സധൈര്യം തട്ടി മൂളിക്കാമെന്ന് ഉറപ്പ് വേണ്ടപ്പെട്ടിടത്ത് നിന്നെല്ലാം കിട്ടിയതോടെ ടെസ്റ്റ് ഡോസ് നടത്തുകയാണ് ഒരാൾ.


തിമിംഗലങ്ങൾ കൂട്ടത്തോടെ എത്തുന്ന സമയം അകലെയല്ല. ഹേമ കമ്മിറ്റി നേരിട്ട് ലിസ്റ്റ് പുറത്തു വിടാത്തിടത്തോളം പ്രതിഷ്ഠകൾ ഇളകില്ല. തിമിംഗലങ്ങൾ അർമാദിക്കൽ തുടരും. വെയ്റ്റിംഗ്.....

Rest assured not to worry, the whales will be on the scene.

Related Stories
ചതിയുടെ നവ കിരണങ്ങളിൽ പെട്ട് റിലൊക്കേറ്റ് ചെയ്യേണ്ടി വരുന്നതിൻ്റെ ദുരവസ്ഥകൾ....

Nov 11, 2024 09:00 AM

ചതിയുടെ നവ കിരണങ്ങളിൽ പെട്ട് റിലൊക്കേറ്റ് ചെയ്യേണ്ടി വരുന്നതിൻ്റെ ദുരവസ്ഥകൾ....

ചതിയുടെ നവ കിരണങ്ങളിൽ പെട്ട് റിലൊക്കേറ്റ് ചെയ്യേണ്ടി വരുന്നതിൻ്റെ...

Read More >>
പി.പി.ദിവ്യയെ ഒതുക്കിയെന്ന തോന്നലുണ്ടാക്കി ജനത്തെ പറ്റിക്കാൻ പുതിയ തട്ടിപ്പുമായി സിപിഎം.

Nov 8, 2024 06:57 AM

പി.പി.ദിവ്യയെ ഒതുക്കിയെന്ന തോന്നലുണ്ടാക്കി ജനത്തെ പറ്റിക്കാൻ പുതിയ തട്ടിപ്പുമായി സിപിഎം.

പി.പി.ദിവ്യയെ ഒതുക്കിയെന്ന തോന്നലുണ്ടാക്കി ജനത്തെ പറ്റിക്കാൻ പുതിയ തട്ടിപ്പുമായി...

Read More >>
വിജ്ഞാന സമ്പദ് വ്യവസ്ഥയും ഡങ്കിപ്പനിയും തമ്മിലുള്ള ബന്ധമെന്ത്? പഠിക്കാം.

Oct 17, 2024 01:10 PM

വിജ്ഞാന സമ്പദ് വ്യവസ്ഥയും ഡങ്കിപ്പനിയും തമ്മിലുള്ള ബന്ധമെന്ത്? പഠിക്കാം.

വിജ്ഞാന സമ്പദ് വ്യവസ്ഥയും ഡങ്കിപ്പനിയും തമ്മിലുള്ള ബന്ധമെന്ത്?...

Read More >>
ഓട്ടക്കലം പോലുള്ള ഖജനാവിലെ ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത് അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന് മന്ത്രി.

Sep 18, 2024 05:45 PM

ഓട്ടക്കലം പോലുള്ള ഖജനാവിലെ ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത് അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന് മന്ത്രി.

ഓട്ടക്കലം പോലുള്ള ഖജനാവ്,ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത്,അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന്...

Read More >>
പിപക്ഷ വിജയഗാഥ ടൈറ്റാനിക്കായ ടൈറ്റാനിയത്തിൽ തുടങ്ങി.

Sep 18, 2024 02:11 PM

പിപക്ഷ വിജയഗാഥ ടൈറ്റാനിക്കായ ടൈറ്റാനിയത്തിൽ തുടങ്ങി.

പി പക്ഷ വിജയഗാഥ, ടൈറ്റാനിക്കായ,ടൈറ്റാനിയത്തിൽ...

Read More >>
ശശി ലൈവല്ലാത്ത കാലം.  മാനിഫെസ്‌റ്റോ മായുമ്പോൾ - 2

Sep 14, 2024 06:32 AM

ശശി ലൈവല്ലാത്ത കാലം. മാനിഫെസ്‌റ്റോ മായുമ്പോൾ - 2

ശശി ലൈവല്ലാത്ത കാലം., മാനിഫെസ്‌റ്റോ മായുമ്പോൾ -...

Read More >>
Top Stories